ഐ.ടി.ഐ

നൈപുണ്യത്തിന്‍റെ പുനർരൂപീകരണത്തിന്

പരിശീലന പദ്ധതി

ക്രാഫ്ട്സ്മാൻ പരിശീലന പദ്ധതി (സി.ടി.എസ്)

1950-ൽ കേന്ദ്ര സർക്കാർ ക്രാഫ്ട്സ്മാൻ പരിശീലന പദ്ധതി (സി.ടി.എസ്) നടപ്പിലാക്കി.

രാജ്യത്തിന്റെ് വ്യാവസായികാവശ്യങ്ങൾ നിറവേറ്റുന്നതിനായി വ്യത്യസ്ത തൊഴിൽ മേഖലകളിൽ (ട്രേഡുകൾ) നൈപുണ്യമുള്ള തൊഴിലാളികളുടെ സ്ഥിരതയാർന്ന ലഭ്യത ഉറപ്പാക്കുക, അതിനായി അഭ്യസ്തവിദ്യരായ യുവതീ-യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകി തൊഴിലില്ലായ്മ പരിഹരിക്കുക, അതുവഴി വ്യാവസായികോല്പാദനത്തിന്റെര ഗുണനിലവാര മുയർത്തി ഉല്പാദനക്ഷമത വർദ്ധിപ്പിക്കുക, തൊഴിൽ നൈപുണ്യവികസനത്തിന്റെത പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം നൽകി സാങ്കേതികവും, വ്യാവസായികോന്മുഖവുമായ തൊഴിൽ മനോഭാവം വളർത്തിയെടുക്കുക, പരിപാലിക്കുക എന്നിവയാണ് ഈ പരിശീലന പദ്ധതിയുടെ ലക്ഷ്യങ്ങൾ.

ITI Kazhakkoottam

സംസ്ഥാനങ്ങളിലുടനീളം ഐ.ടി.ഐ കൾ സ്ഥാപിച്ച് സമകാലീനവും, ഭാവി ലക്ഷ്യമാക്കിയുള്ളതുമായ വ്യാവസായികാവശ്യങ്ങൾക്ക് തൊഴിൽ നൈപുണ്യമുള്ള മാനവവിഭവശേഷി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം.

1956 മുതൽ ക്രാഫ്ട്സ്മാൻ പരിശീലന പദ്ധതിയുടെ ഭരണനിർവ്വഹണ ചുമതല അതാത് സംസ്ഥാനങ്ങൾക്ക് കൈമാറുകയുണ്ടായി.

നാഷണൽ കൗൺസിൽ ഫോർ വോക്കേഷണൽ ട്രെയിനിംഗ് (എൻ.സി.വി.റ്റി)

ക്രാഫ്ട്സ്മാൻ പരിശീലന പദ്ധതിയുടെ ഭരണനിർവ്വഹണം സംസ്ഥാനങ്ങൾക്ക് നൽകുകയും, പരിശീലന നയങ്ങളുടെ രൂപീകരണം, ഏകോപനം എന്നിവ ഡയറക്ടർ ജനറൽ ഓഫ് ട്രെയിനിംഗിൽ നിക്ഷിപ്തമാക്കുകയും ചെയ്തു.

ക്രാഫ്ട്സ്മാൻ പരിശീലന പദ്ധതി രാജ്യത്തുടനീളം ഏകീകൃതമായി നടപ്പിലാക്കുന്നതിനായി ഡയറക്ടർ ജനറൽ ഓഫ് ട്രെയിനിംഗിനെ സഹായിക്കുന്നതിനുള്ള കേന്ദ്ര ഏജൻസിയായി നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (എൻ.സി.വി.റ്റി) രൂപീകൃതമായി.

ITI calicut

കേന്ദ്ര തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ചെയർമാനായുളള സമിതിയിൽ കേന്ദ്ര സംസ്ഥാന വകുപ്പ് പ്രിതിനിധികൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, പ്രൊഫഷണലുകൾ, മറ്റ് പരിശീലന സ്ഥാപന പ്രതിനിധികൾ, എസ്.സി/എസ്.ടി പ്രതിനിധികൾ, വനിതാ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ അംഗങ്ങളാണ്.

ITI Kerala

ക്രാഫ്ട്സ്മാൻ ട്രെയിനിംഗ് പദ്ധതിയുടെ പാഠ്യപദ്ധതി തയ്യാറാക്കൽ, പരീക്ഷ നടത്തിപ്പ്, സർട്ടിഫിക്കറ്റ് വിതരണം എന്നിവ എൻ.സി.വി.റ്റി നിർവ്വഹിയ്ക്കുന്നു.

ട്രേഡ്/യൂണിറ്റുകൾ എൻ.സി.വി.റ്റി യിൽ രജിസ്റ്റർ ചെയ്ത് അഫിലിയേഷൻ നേടിയ ഐ.ടി.ഐകളിൽ പരിശീലനം പൂർത്തിയാക്കിയ ട്രെയിനികൾക്ക് മാത്രമേ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റിന് അർഹതയുള്ളൂ.

Trades